എം.എൽ.എമാരെ അയോഗ്യരാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി യശ്വന്ത്​ സിൻഹ

ന്യൂഡൽഹി: ഇരട്ടപ്പദവിയുടെ പേരിൽ ആം ആദ്​മി പാർട്ടിയുടെ 20 എം.എൽ.എമാരെ അയോഗ്യരാക്കിയ  രാഷ്​​ട്രപതിയുടെ നടപടി​െയ നിശിതമായി വിമർശിച്ച്​ മുതിർന്ന ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിൻഹ. 

20 എം.എൽ.എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള രാഷ്​ട്രപതിയുടെ തീരുമാനം നീതി നിഷേധമാണ്​. എം.എൽ.എ മാരുടെ ഭാഗം കേൾക്കാൻ തയാറായില്ല. ഹൈകോടതി വിധിവരുന്നതുവരെ കാത്തിരിക്കാനും തയാറായില്ല. തുഗ്ലക്കിയൻ​ പരിഷ്​കാരങ്ങളോട്​ കിടപിടിക്കുന്നതാണ്​ എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടിയെന്നും സിൻഹ ട്വീറ്റ്​ ചെയ്​തു. 

എം.എൽ.എമാ​െര അയോഗ്യരാക്കാനുള്ള തീരുമാനം രാഷ്​ട്രീയ പ്രേരിതമാണെന്നും ജധാനധിപത്യ ധ്വംസനമാണെന്നും ആം ആദ്​മി പാർട്ടി പ്രതികരിച്ചു. 
 

Tags:    
News Summary - Yashwant Sinha Gaginst BJP - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.