യു.പിയിൽ പേരുമാറ്റം തുടരുന്നു; യമുന എക്​സ്​പ്രസ്​വേ ഇനി വാജ്​പേയ്​യുടെ പേരിൽ

ലഖ്​നോ: ഉത്തർപ്രദേശിലെ യമുന എക്​സ്​പ്രസ്​വേയുടെ പേര്​ മാറ്റും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയ്​യുടെ പേരി​േലക്ക്​ മാറ്റാനാണ്​ തീരുമാനം. ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവറിൽ നോയിഡ അന്തരാഷ്​ട്ര വിമാനത്താവളത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിലാകും ​പേരുമാറ്റം. നവംബർ 25നാണ്​​ തറക്കല്ലിടൽ ചടങ്ങ്​.

പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​, മുതിർന്ന ബി.ജെ.പി നേതാക്കൾ തുടങ്ങിയവർ തറക്കല്ലിടൽ ചടങ്ങിൽ പ​ങ്കെടുക്കും. അവിടെ​െവച്ചാകും എക്​സ്​പ്രസ്​വേയുടെ പേരുമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.

'രാജ്യത്തിന്​ ഏറ്റവും പ്രിയപ്പെട്ട രാഷ്​ട്രീയനേതാവിന്​ ആദരാഞ്​ജലി അർപ്പിക്കാനാണ്​ എക്​സ്​പ്രസ്​വേയുടെ പേരുമാറ്റാനുള്ള തീരുമാനം. പാർട്ടിക്ക്​ അപ്പുറം എ.ബി. വാജ്​പേയെ എല്ലാവരും ബഹുമാനിക്കുന്നു. എക്​സ്​പ്രസ്​വേയുടെ പേരുമാറ്റം ഭാവിതലമുറയെ അദ്ദേഹത്തിന്‍റെ മഹത്വത്തെക്കുറിച്ച്​ ഓർമിപ്പിക്കും' -മുതിർന്ന ബി.ജെ.പി നേതാവ്​ പറഞ്ഞു.

അടുത്തവർഷം നടക്കാനിരിക്കുന്ന ​നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായാണ്​ തിരക്കിട്ട പേരുമാറ്റവും തറക്കല്ലിടൽ ചടങ്ങും. 

Tags:    
News Summary - Yamuna Expressway likely to be renamed after former PM Atal Bihari Vajpayee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.