Posted On
date_range Updated On
date_range 'എന്നെയെങ്ങാനും ആക്രമിച്ചാൽ ഞാൻ വെടിവെച്ചുകൊല്ലും'; മരുമകളെ ആക്രമിച്ച ഗുണ്ടകൾക്കെതിരെ ജിതൻ റാം മാഞ്ചി
മരുമകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ക്ഷുഭിതനായി ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി. മാഞ്ചിയുടെ മരുമകൾ കേസരി ദേവി മാഞ്ചി കഴിഞ്ഞ ദിവസം ഗുണ്ടകളാൽ ആക്രമിക്കപ്പെട്ടിരുന്നു. 'എനിക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നതെങ്കിൽ രണ്ടോ അഞ്ചോ ഗുണ്ടകളെ ഞാൻ വെടിവെച്ച് കൊല്ലുമായിരുന്നു.
സംസ്ഥാന പൊലീസിന്റെ ദൗർബല്യമാണ് സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്' -ജിതൻ റാം പറഞ്ഞു. മഗധ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്ന മരുമകളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർവതി മേഖലയിൽ നിന്നുള്ള ഗുണ്ടകൾ ജാതി വിദ്വേഷം കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് കേസരി ദേവി മാഞ്ചിയുടെ മകൻ അവിനാഷ് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം പ്രദേശത്തെ 25ഓളം ഗുണ്ടകൾ ചേർന്ന് അവരെയും കുടുംബത്തെയും ആക്രമിച്ചു എന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.