ഡല്‍ഹിയിൽ അഞ്ചുനില കെട്ടിടം തകർന്ന് വീണു; ഒരു മരണം, നാൽപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: കനത്ത മഴയെ തുടർന്ന് ഡല്‍ഹിയിൽ അഞ്ചുനില കെട്ടിടം തകര്‍ന്ന അപകടത്തിൽ ഒരു മരണം. വിദ്യാർഥികളടക്കം നാൽപതോളം പേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെ സത്യ നികേതന് സമീപമാണ് അപകടം. ഇതിനകം ഏഴുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതിൽ മൂന്ന് പേരുടെ നില അതിഗുരുതരമാണ്. വിദ്യാർഥികൾക്കായി പേയിങ് ഗസ്റ്റ് സൗകര്യം നൽകിയിരുന്ന ബോയ്സ് ഹോസ്റ്റൽ കെട്ടിടമാണ് തകര്‍ന്നുവീണത്. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.

നിരവധി വിദ്യാർഥികള്‍ കെട്ടിടം തകരുമ്പോള്‍ അകത്തുണ്ടായിരുന്നതായും ചിലർ രക്ഷപ്പെട്ട് ഓടിയിട്ടുമുണ്ടായിരുന്നു.  ഞായറാഴ്ചയായതിനാല്‍ ഭൂരിഭാഗം പേരും താമസസ്ഥലത്ത് തന്നെ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഡൽഹി യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് അവിടെ താമസിച്ചിരുന്നതെന്ന് സമീപത്തെ കെട്ടിടങ്ങളും തകർച്ചാ ഭീഷണിയിലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എൻ.ഡി.ആർ.എഫും പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തുന്നത്. അഗ്നിശമനസേനയുടെ 12 യൂനിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ലാബുകളും ഗർഡറുകളും നീക്കം ചെയ്യുന്നതിനായി ജെ.സി.ബികളും എത്തി തെരച്ചിൽ തുടരുകയാണ്.

Tags:    
News Summary - Delhi Building Collapse:Around 50 Feared Trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.