ചെന്നൈയിൽ ടിവികെ നേതാവ് വെട്ടേറ്റു മരിച്ചു; കൊലപാതകദൃശ്യങ്ങൾ സിസിടിവിയിൽ

ചെന്നൈ : അഡയാറിൽ തമിഴക വെട്രി കഴകം (ടി.വി.കെ) പ്രാദേശിക നേതാവ് ക്രൂരമായി കൊല്ലപ്പെട്ടു. കണ്ണൻ എന്നയാളാണ് കൊലപ്പെട്ടത്. ശനിയാഴ്ച രാത്രി റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിന്റെ അരികിലേക്ക് ആയുധങ്ങളുമായി എത്തിയ സംഘം പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

2009-ൽ ശിവ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണന് പങ്കുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ണന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

സംഭവത്തിന് പിന്നാലെ രാഷ്ട്രീയ വിമർശനങ്ങളും ശക്തമായി. മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച വ്യക്തമാണെന്നും ഒരു ടിവികെ നേതാവിന് പോലും സംരക്ഷണം നൽകാൻ സർക്കാരിനാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഡി.എം.കെയെ കുറ്റപ്പെടുത്തുന്നത് മതിയാക്കി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ ടി.വി.കെ സർക്കാർ ഇനിയെങ്കിലും ശ്രമിക്കണമെന്നും ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു.

Tags:    
News Summary - TVK Leader Kannan Murdered in Adyar Chennai: CCTV Footage Emerges Amid Political Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.