ഡൽഹി: ഒരു കാലത്ത് തലസ്ഥാന രാഷ്ട്രീയത്തിൽ ഏറെ സ്വാധീനം െചലുത്തിയിരുന്ന മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി ( ബി.എസ്.പി) ഇത്തവണ തകർന്നടിഞ്ഞു. നിലവിലെ കണക്കനുസരിച്ച് 0.58 ശതമാനം വോട്ടാണ് ബി.എസ്.പിക്ക് നേടാനായത്.
199 3ലാണ് ആദ്യമായി ബി.എസ്.പി ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അന്ന് 55 സ്ഥാനാർഥികെള മത്സരിപ്പിച്ച പാർട്ടി 1.88 ശതമാനം വോട്ട് സ്വന്തമാക്കിയിരുന്നു. 1998ലെ തെരഞ്ഞെടുപ്പിൽ 40 സ്ഥാനാർഥികളെ മത്സരിപ്പിച്ചു. 5.76 ശതമാനം വോട്ടാണ് ആ തെരഞ്ഞെടുപ്പിൽ ബി.എസ്.പി നേടിയത്. 2003ൽ പാർട്ടിയുടെ വോട്ട് ശതമാനം 8.96 ശതമാനമായി ഉയർന്നു.
2007ൽ 206 സീറ്റോടെ തകർപ്പൻ വിജയവുമായി ഉത്തർപ്രദേശിൽ അധികാരത്തിൽ വന്ന പാർട്ടിയുടെ വോട്ട് ശതമാനം ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലും കുത്തനെ ഉയർന്നു. 14.05 ശതമാനമായിരുന്നു 2008ലെ വോട്ട് ശതമാനം. 2013ലെ തെരഞ്ഞെടുപ്പിൽ 69 സ്ഥാനാർഥികളെ രംഗത്തിറക്കിയെങ്കിലും 5.35 ശതമാനമായി വോട്ട് ശതമാനം ഇടിഞ്ഞു.
പിന്നീട് 2015ൽ 1.30 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 20 ലക്ഷത്തിലേറെ ദലിത് വോട്ടുകളുള്ള സംസ്ഥാനമാണ് ഡൽഹി. 12 സംവരണ സീറ്റുകളുമുണ്ട്. പാർട്ടിക്ക് ജയിക്കണമെങ്കിൽ ദലിത് വോട്ട് മാത്രം മതിയെന്നാണ് ബി.എസ്.പിയുടെ ഡൽഹി അധ്യക്ഷൻ ലക്ഷ്മൺ സിങ്ങിൻെറ അഭിപ്രായം. എങ്കിലും 2008ൽ ഗോഖൽപുരി, ബദർപുർ എന്നീ മണ്ഡലങ്ങളിൽ നിന്ന് മാത്രമാണ് ബി.എസ്.പിക്ക് എം.എൽ.എമാരുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.