രാമേശ്വരം കഫേയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു; സംഭവം ബംഗളൂരു വിമാനത്താവളത്തിൽ

ബംഗളൂരു: രാമേശ്വരം കഫേയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു കണ്ടെത്തിയതായി പരാതി. വിമാനത്താവളത്തിലെ ഔട്ട്​ലെറ്റിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴു കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

പൊങ്കലിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അത് മറക്കാനാണ് അധികൃതർ ആദ്യം ശ്രമിച്ചത്. പിന്നീട് വിഡിയോ ചിത്രീകരിക്കാൻ തുടങ്ങിയപ്പോൾ റസ്റ്ററന്റ് അധികൃതർ മാപ്പുപറയുകയും ഭക്ഷണത്തിന് കൊടുത്ത 300 രൂപ തിരികെ നൽകുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറഞ്ഞു.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊങ്കലിൽ പുഴുവരിക്കുന്നതിന്റേയും തുടർന്ന് രാമേശ്വരം കഫേ ജീവനക്കാർ ക്ഷമചോദിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു റീടെയിൽ ചെയിനാണ് ബംഗളൂരു കഫേ.

നേരത്തെ തെലങ്കാനയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് രാമേശ്വരം കഫേക്കെതിരായ പരിശോധന ശക്തമാക്കിയിരുന്നു. കഫേയിൽ നടത്തിയ പരിശോധനയിൽ പഴകിയ ഉഴുന്ന് പിടിച്ചെടുക്കുകയും ചെയ്തു.

Tags:    
News Summary - Worm Found Inside Food At Rameshwaram Cafe At Bengaluru Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.