Posted On
date_range Updated On
date_range വിജയിയുടെ റാലിയിൽ അപകടം; ആറ് പേര്‍ക്ക് പരിക്ക്
ചെന്നൈ: തഞ്ചാവൂരിൽ നടനും ടി.വി.കെ നേതാവുമായ വിജയിയുട റാലിയിൽ അപകടം. അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. വിജയിയുടെ വാഹനത്തെ പിന്തുടർന്ന ബൈക്കുകൾ പൊലീസ് വാഹനത്തിലിടിക്കുകയായിരുന്നു. വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽനിന്ന് വീണ വിഘ്നേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്.
ഡിഗ്രി മൂന്നാം വർഷ വിദ്യാർഥിയാണ് വിഘ്നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുച്ചിയിൽ നിന്ന് തഞ്ചാവൂരിലെ ചെങ്കിപ്പട്ടിയിലേക്ക് ഒരു പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു വിജയ്. ആരാധകർ ഇരുചക്രവാഹനങ്ങളിൽ അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടരുകയായിരുന്നു.
സെപ്റ്റംബർ 27 ന് കരൂരിൽ വിജയ് പങ്കെടുത്ത യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.