ബി.ജെ.പിയിലും മീ ടു; എം.എൽ.എക്കെതിരെ ആരോപണവുമായി വനിത നേതാവ്​

ന്യൂഡൽഹി: ജാർഖണ്ഡിൽ ബി.ജെ.പി എം.എൽ.എക്കെതിരെ മീ ടു ആരോപണവുമായി വനിത നേതാവ്​. ബാഗ്​മാര എം.എൽ.എ ഡുല്ലു മഹോതക്കെതിരെയാണ്​ മീ ടു ആരോപണം ഉയർന്നത്​. എം.എൽ.എക്കെതിരെ വനിത നേതാവ്​ ആരോപണം ഉന്നയിക്കുന്നതി​​​െൻറ വീഡിയോ കോൺഗ്രസ്​ പുറത്ത്​ വിട്ടു. കോൺഗ്രസ്​ മീഡിയ സെല്ലി​​​െൻറ ചുമതലയുള്ള മയൂർ ശേഖർ ജായാണ്​ വീഡിയോ പുറത്ത്​ വിട്ടത്​.

എം.എൽ.എ ഒാഫീസിൽവെച്ച്​ തന്നോട്​ അപമര്യാദയായി പെരുമാറിയെന്നാണ്​ യുവതിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട്​ പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും അവർ ആരോപിക്കുന്നു. പരാതിയിൽ നടപടിയുണ്ടാകാത്തതി​െന തുടർന്ന്​ യുവതി ആത്​മഹത്യക്ക്​ ശ്രമിച്ചതായും വാർത്തകളുണ്ട്​.

ഇതെ​​​െൻറ ആദ്യത്തെ മുന്നറിയിപ്പാണ്​. ത​​​െൻറ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും സമീപിക്കുമെന്ന്​ യുവതി വീഡിയോവിൽ പറയുന്നുണ്ട്​. അതേസമയം, ആരോപണങ്ങൾ എം.എൽ.എ നിഷേധിച്ചു.

Tags:    
News Summary - Women's wing leader says Jharkhand MLA sexually harassed-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.