നിതീഷ് കുമാർ 

ജനസംഖ്യ നിയന്ത്രണ പരാമർശത്തിൽ നിതീഷ് കുമാർ മാപ്പ് പറയണം- ദേശീയ വനിത കമീഷൻ

ന്യുഡൽഹി: നിയമസഭയിൽ നടത്തിയ ജനസംഖ്യാ നിയന്ത്രണ പരാമർശത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാപ്പ് പറയണമെന്ന് ദേശീയ വനിത കമീഷൻ. ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ, ഡൽഹി വനിത കമീഷൻ മേധാവി സ്വാതി മലിവാൾ എന്നിവർ നിതീഷ് കുമാറിനെതിരെ വിമർശനമുയർത്തി.

ജനസംഖ്യ നിയന്ത്രിക്കുന്നതിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചൂണ്ടക്കാട്ടികൊണ്ട് നിതീഷ് കുമാർ ചൊവ്വാഴ്‌ച നിയമസഭയിൽ സംസാരിച്ചിരുന്നു. ഇത്തരം പരാമർശങ്ങൾ പിന്തിരിപ്പൻ മാത്രമല്ലെന്നും സ്ത്രീകളുടെ അവകാശങ്ങളെയും തെരഞ്ഞെടുപ്പുകളെയും കുറിച്ചുമുള്ള അവബോധമില്ലായ്‌മ കൂടിയാണെന്നും ദേശീയ വനിത കമീഷൻ പറഞ്ഞു.

"ദേശീയ വനിത കമീഷൻ അധ്യക്ഷ എന്ന നിലയിൽ രാജ്യത്തിലെ എല്ലാ സ്ത്രീകൾക്ക് വേണ്ടിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉടനടി അസന്ദിഗ്ദ്ധമായി മാപ്പ് പറയണമെന്ന് അവ‍ശ്യപ്പെടുകയാണ്. അദ്ദേഹം പ്രസംഗത്തിനിടെ ഉപയോഗിച്ച നിന്ദ്യവും വിലകുറഞ്ഞുതുമായ ഭാഷ നമ്മുടെ സമൂഹത്തിന് ചേർന്നതല്ല. ജനാധിപത്യത്തിൽ ഒരു നേതാവിന് ഇത്ര പരസ്യമായി ഇത്തരം അഭിപ്രായങ്ങൾ പറയാൻ കഴിയുമെങ്കിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനം സഹിക്കേണ്ടി വരുന്ന ഭീകരത ഊഹിക്കാവുന്നതേയുള്ളൂ. അത്തരം പെരുമാറ്റത്തിനെതിരെ ഞങ്ങൾ ഉറച്ചുനിൽക്കുന്നു"- രേഖ ശർമ പറഞ്ഞു.

നിതീഷ് കുമാർ നിയമസഭയെ അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിച്ച അപമാനകരമായ ഭാഷയെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു.

Tags:    
News Summary - Women's panel demands Nitish Kumar’s apology for population control remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.