courtesy: indianexpress

ട്രാക്​ടർ ഓടിച്ച്​ വനിത പോരാളികൾ വരും; റിപബ്ലിക്​ ദിനത്തിൽ ഡൽഹിയെ വിറപ്പിക്കാൻ

ന്യൂഡൽഹി: കേന്ദ്ര സർക്കാറുമായുള്ള ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ട​േതാടെ കർഷക സംഘടനകൾ സമരം കനപ്പിച്ചിരിക്കുകയാണ്​. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നാണ്​ കർഷകരുടെ മുന്നറിയിപ്പ്​.

വരാനുള്ള ചർച്ചകൾ കൂടി പരാജയപ്പെട്ടാൽ ജനുവരി 26ന്​ ഇതുവരെ കാണാത്ത സമരച്ചൂടായിരിക്കും ഡൽഹിയിൽ അനുഭവപ്പെടുക. ഇതിനായുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ സമരക്കാർ തുടങ്ങിക്കഴിഞ്ഞു​. ട്രാക്​ടർ പരേഡാണ്​ ഇതിലെ പ്രധാന ഘടകം. ഡൽഹിയിലേക്കുള്ള റാലിയിൽ പുരുഷൻമാർക്ക്​ പുറമെ വനിതകളും ട്രാക്​ടർ ഓടിച്ച്​ മുൻപന്തിയിലുണ്ടാകും.

ഹരിയാനയിലെ വിവിധ പ്രദേശങ്ങളിൽ വനിതകൾക്കായി​ ​ട്രാക്​ടർ ഓടിക്കാനുള്ള പരിശീലനങ്ങൾ നടക്കുകയാണ്​. ജിന്ദ്-പട്യാല ദേശീയപാതയിലെ ഖട്കർ ടോൾ പ്ലാസക്ക്​ സമീപം നടന്ന പരിശീലനത്തിൽ നൂറുകണക്കിന്​ വനിതകളാണ്​ പ​ങ്കെടുത്തത്​. ഈ ടോൾ പ്ലാസയിൽ കർഷക പ്ര​േക്ഷാഭം കാരണം ടോൾ പിരിവ്​ നിർത്തിവെച്ചിരിക്കുകയാണ്​.

ദേശീയ തലസ്​ഥാനത്തിന്‍റെ അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധത്തിൽ ധാരാളം സ്ത്രീകളും പങ്കെടുക്കുന്നുണ്ട്​. സമരം ചെയ്യുന്ന കുടുംബങ്ങൾക്കൊപ്പം പൂർണ പിന്തുണയുമായി ഞങ്ങളു​മുണ്ടെന്ന്​ ഈ വനിതകൾ ഉറപ്പിച്ചുപറയുന്നു.

'ഇപ്പോൾ നടക്കുന്നത്​ സമരത്തിന്‍റെ ട്രെയിലർ മാത്രമാണ്. ഡൽഹിയിലെ റെഡ്​ ഫോർട്ടിന്​ സമീപം ട്രാക്​ടറുകൾ നിറയും. അതൊരു ചരിത്ര സംഭവമായി മാറും' -സഫ ഖേരി ഗ്രാമത്തിലെ സിക്കിം നെയ്ൻ എന്ന 38കാരി പറയുന്നു. 'ഞാനൊരു കർഷകന്‍റെ മകളാണ്​. ഇൗ യുദ്ധക്കളത്തിൽ സ്​ത്രീകളുടെ ശക്​തി അഭിവാജ്യ ഘടകമായി മാറിയിട്ടുണ്ട്​. ആരും പിൻവാങ്ങാൻ പോകുന്നില്ല. ഞങ്ങളെ നിസ്സാരമായി കാണരുത്. രാണ്ടാം സ്വാതന്ത്ര്യ സമരമാണിത്​. ഇന്ന് ഞങ്ങൾ യുദ്ധം ചെയ്​തില്ലെങ്കിൽ ഭാവിതലമുറയോട്​ ഞങ്ങൾക്ക്​ മറുപടി നൽകാനാവില്ല' -സിക്കിം നെയ്ൻ കൂട്ടിച്ചേർത്തു.

ജനുവരി എട്ടിന് വീണ്ടും കേന്ദ്ര സർക്കാറുമായി ചർച്ചയുണ്ട്​. കാർഷിക നിയമങ്ങളിൽ ഭേദഗതിയാകാമെന്ന നിർദേശമാണ് കേന്ദ്രം ആവർത്തിക്കുന്നത്​. എന്നാൽ, കർഷക വിരുദ്ധമായ നിയമങ്ങൾ പിൻവലിക്കണമെന്ന്​ തന്നെയാണ്​ കർഷക സംഘടനകളുടെ ആവശ്യം.

കർഷകർ മുന്നോട്ടുവെച്ച നാല് അജണ്ടകളിൽ രണ്ടെണ്ണത്തിൽ നേരത്തെ തീരുമാനമായിരുന്നു. വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന​ത്​ ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​മാ​ക്കു​ന്ന പ​രി​സ്​​ഥി​തി ഒാ​ർ​ഡി​ന​ൻ​സി​ലും ​കേ​ന്ദ്ര ൈവ​ദ്യു​തി നി​യ​മ​ത്തി​ലുമാണ്​ ധാ​ര​ണ​യാ​യ​ത്.

നവംബർ 26ന് ആരംഭിച്ച കർഷക പ്രക്ഷോഭം 42ാം ദിവസവും തുടരുകയാണ്. ഡൽഹിയിലെ അതിശൈത്യവും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് പ്രക്ഷോഭം തുടരുന്നത്. നിരവധി കർഷകർ പ്രക്ഷോഭത്തിനിടെ മരിച്ചുവീണു.

Tags:    
News Summary - Women come driving tractors; To shake Delhi on Republic Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.