ഉത്തർപ്രദേശിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്​കേസിൽ കണ്ടെത്തി

ഗാസിയാബാദ്​: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്​കേസിൽ കണ്ടെത്തി. തിങ്കളാഴ്​ച രാവിലെ എട്ട്​ മണിയോടെയായിരുന്നു സംഭവം. ​

സംശയാസ്​പദമായ രീതിയിൽ കറുത്ത സ്യൂട്ട്​കേസ്​ ശ്രദ്ധയിൽപെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന്​ സ്ഥലത്തെത്തിയ ഷാഹിദാബാദ്​ പൊലീസ്​ ആണ്​ ബാഗ്​ തുറന്നത്​.

മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. യുവതി അടുത്ത കാലത്ത്​ വിവാഹിതയായതാണെന്നാണ്​ പൊലീസി​​െൻറ നിഗമനം. സംഭവത്തിൽ പൊലീസ്​ അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്​.

Tags:    
News Summary - Woman's body found stuffed inside suitcase in UP -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.