റോഡിലെ കുഴികൾ അടക്കുന്നില്ല; ചെളിയിലിറങ്ങിയിരുന്ന് യുവതിയുടെ പ്രതിഷേധം

ഹൈദരാബാദ്: തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ ചെളിയിലിറങ്ങിയിരുന്ന് യുവതിയുടെ പ്രതിഷേധം. തെലങ്കാനയിലെ നാഗോളയിലെ ആനന്ദ് നഗറിലെ തിരക്കേറിയ റോഡിൽ ഇരുന്നാണ് യുവതി പ്രതിഷേധിച്ചത്.

റോഡിലെ കുഴികൾ അടക്കണമെന്ന അപേക്ഷ അധികൃതർ ചെവികൊള്ളാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ആനന്ദ്‌ നഗർ സ്വദേശിനിയായ യുവതി ചെളിവെള്ളം നിറഞ്ഞ റോഡിലെ കുഴിയിൽ ഇരിക്കുകയായിരുന്നു.

പ്രതിഷേധത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന്‍റെ കെടുകാര്യസ്ഥതക്കെതിരെ എല്ലാവരും പ്രതിഷേധിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. ഏതായാലും കോർപറേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. ഉടൻ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇതുവഴിയുള്ള സ്ഥിരംയാത്രക്കാർ.

Tags:    
News Summary - woman sits in pothole to protest bad roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.