ഭക്ഷണത്തിൽ ഉപ്പ് കൂടിയതിന് യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഭക്ഷണത്തിൽ ഉപ്പ് കൂടിയതിന് യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. താനെയിലെ ഭയന്ദർ ഈസ്റ്റിലാണ് പ്രഭാത ഭക്ഷണത്തിൽ ഉപ്പ് കൂടിയെന്ന കാരണത്താൽ നിലേഷ് ഘാഗ് എന്നയാൾ ഭാര്യയെ കൊന്നത്. നിർമ്മല [40] ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷം രാവിലെ 9:30 മണിയോടെ നിലേഷ് ഭാര്യയെ നീളമുള്ള തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യ പാകം ചെയ്ത കിച്ചടിയിൽ ഉപ്പിന്‍റെ അംശം കൂടിയതിൽ പ്രകോപിതനായാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി വെളിപ്പടെുത്തിയതായി മീരാ ഭയന്ദർ-വസായ് വിരാർ പൊലീസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ മൃതദേഹം ഫോറൻസിക് പരിശോധനക്കായി പ്രാദേശിക സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. കൊലപാതക കുറ്റം ചുമത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Woman Killed Over "Salty" Breakfast, Another For Not Serving It With Tea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.