ബംഗളൂരു: പുത്തൻ സജ്ജീകരണങ്ങളുമായി ഇറക്കിയ, ഇന്ത്യയുടെ അഭിമാനമായ ഹെലികോപ്ടർ ‘ധ്രുവി’ന്റെ കന്നിപ്പറക്കൽ നടത്തി. വിവിധോദ്ദേശ്യ സിവിൽ ഹെലികോപ്ടറായ ധ്രുവ്-എൻ.ജി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) ആണ് രൂപകൽപന ചെയ്ത് നിർമിച്ചത്.
വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഹെലികോപ്ടർ ഫ്ലാഗ് ഓഫ് ചെയ്തു.
‘ധ്രുവ്’ ഹെലികോപ്ടറിന്റെ പ്രത്യേകതകൾ
- ‘ധ്രുവി’ന്റെ പരമാവധി ടേക്ക്-ഓഫ് ഭാരം 5500 കിലോഗ്രാം
- മണിക്കൂറിൽ 285 കിലോമീറ്റർ വരെ വേഗതയിൽ പറക്കും
- തുടർച്ചയായി മൂന്ന് മണിക്കൂർ 40 മിനിറ്റ് സമയം പറക്കാൻ കഴിയും
- പരമാവധി 14 യാത്രക്കാർക്ക് സഞ്ചരിക്കാം
- എയർ ആംബുലൻസായി പ്രവർത്തിപ്പിക്കാൻ സ്ട്രെച്ചറുകൾക്കുള്ള സംവിധാനം
- ലോകോത്തര ഗ്ലാസ് കോക്ക്പിറ്റും ആധുനിക ഏവിയോണിക്സ് സ്യൂട്ടും
- 15 വർഷത്തിനുള്ളിൽ 1000ത്തിലധികം ഹെലികോപ്ടറുകൾ നിർമിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.