ബുന്ദേൽഖന്ദ്: പ്രണയം നിരാകരിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകനെ യുവതി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കല്ല്യാണ പന്തലിൽ നിന്ന് തട്ടികൊണ്ടുപോയി. ഉത്തർപ്രദേശിലെ ബുന്ദേൽഖന്ദിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
വിവാഹ ചടങ്ങു നടക്കുന്ന വേദിയിലേക്ക് എസ്.യു.വി കാറിൽ വന്നിറങ്ങിയ യുവതി വരനെ തോക്ക് ചൂണ്ടി നിർത്തി സിനിമാ സ്റ്റെയിലിൽ തട്ടികൊണ്ടുപോവുകയായിരുന്നു. ‘‘ഇയാൾ എന്നെയാണ് പ്രണയിച്ചിരുന്നത്. മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടി എന്നെ ചതിക്കുകയായിരുന്നു. അത് നടത്താൻ ഞാൻ സമ്മതിക്കില്ല’’– വരെൻറ തലയിലേക്ക് തോക്കു ചൂണ്ടി യുവതി പറഞ്ഞു. രണ്ടു ചെറുപ്പക്കാർക്കൊപ്പമാണ് 25 കാരിയായ യുവതി വിവാഹ മണ്ഡപത്തിലെത്തിയത്. തോക്കു ചൂണ്ടി ബന്ധുക്കളെ വിരട്ടിയ സംഘം വരനെ തട്ടിക്കൊണ്ടുപോയി.
അശോക് യാദവ് എന്ന യുവാവിനെയാണ് കാമുകിയും സംഘവും തട്ടികൊണ്ടുപോയത്. അശോക് യാദവ് മാസങ്ങൾക്ക് മുമ്പ് കാമുകിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. കുടുംബത്തിെൻറ സമ്മർദ്ദത്തെ തുടർന്ന് ആ ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയായിരുന്നുവെന്നും അയൽവാസികൾ പൊലീസിനെ അറിയിച്ചു.
ജോലി സംബന്ധമായി പട്ടണത്തിലാണ് മകൻ അശോക് താമസിച്ചിരുന്നതെന്നും അതിനാൽ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ അറിഞ്ഞിരുന്നില്ലെന്നും പിതാവ് രാംഹത് യാദവ് പറഞ്ഞു.
അതേസമയം, വിവാഹം മുടങ്ങിയത് ഭാഗ്യമായാണ് കാണുന്നതെന്നായിരുന്നു വധുവിെൻറ പ്രതികരണം. വരനെ തട്ടികൊണ്ടുപോയെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.