ബംഗളൂരു: കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥ സ്വന്തം വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ. മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ പ്രവർത്തിക്കുന്ന പ്രതിമ (37)ആണ് കൊല്ലപ്പെട്ടത്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് അജ്ഞാത സംഘം വീട്ടിലെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അനധികൃത ഖനനത്തിൽ ഉൾപ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ത്സ
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.