അമ്മയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി യുവതി പൊലീസിൽ കീഴടങ്ങി

ബംഗളൂരു: അമ്മയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി പൊലീസ് സ്റ്റേഷനിൽ ഹാജരായി യുവതി. പശ്ചിമ ബംഗാളിൽ നിന്നുള്ള ഫിസിയോ തെറാപ്പിസ്റ്റായ 35 കാരിയാണ് അമ്മയെ കൊന്ന് മൃതദേഹവും കൊണ്ട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. താനാണ് അമ്മയെ കൊന്നതെന്ന് യുവതി പൊലീസിനോട് കുറ്റസമ്മതം നടത്തി. സ്യൂട്ട് കേസിൽ മൃതദേഹത്തോടൊപ്പം മരിച്ച സ്ത്രീയുടെ ഭർത്താവിന്റെ ഫ്രെയിം ചെയ്ത ഫോട്ടോയും വെച്ചിരുന്നു.

മികോ ലേഔട്ട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. കീഴടങ്ങിയ സ്ത്രീയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. യുവതി ഭർത്താവിനോടൊപ്പമാണ് കഴിയുന്നത്. അമ്മക്ക് ഉറക്കഗുളിക നൽകിയ ശേഷം കൊല്ലുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. അമ്മയുമായി എന്നും തർക്കമാണെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

Tags:    
News Summary - Woman Goes To Cops With Mother's Body In Suitcase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.