ദലിത്​ യുവതിയെ കൂട്ടബലാത്സംഗം ചെയ്​ത്​ ദൃശ്യങ്ങൾ വിറ്റ ആറുപേർ അറസ്റ്റിൽ

ലഖ്​നോ: ഉത്തർപ്രദേശിലെ ബദാവൂനിൽ ദലിത്​ യുവതിയെ കൂട്ടബലാത്സംഗം ചെയ്​ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. കൂട്ടബലാത്സംഗത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വിറ്റതോടെയാണ്​ ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്​.

30കാരിയായ ദലിത്​ യുവതിയെ അഞ്ചംഗ സംഘം വയലിൽവെച്ച്​ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന്‍റെ നിരവധി വിഡിയോ ദൃശ്യങ്ങൾ പ്രതികൾ പകർത്തി. വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്ന്​ യുവതി സംഭവം പുറത്തുപറഞ്ഞിരുന്നില്ല.

ഒക്​ടോബറിൽ നടന്ന സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ 300 രൂപക്ക്​ പ്രദേശവാസികൾക്ക്​ വിഡിയോ ദൃശ്യങ്ങൾ കൈമാറിയതായും യുവതി പരാതിയിൽ പറഞ്ഞു.

അറസ്റ്റിലായ ആറുപേരിൽ അഞ്ചുപേരെ വിഡിയോയിൽ കാണാം. ഒരാളെ വിഡിയോയിൽ കാണുന്നില്ലെങ്കിലും സംഭവത്തിൽ പ്രതിയാണെന്ന്​ പൊലീസ്​ പറഞ്ഞു. രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്​.

Tags:    
News Summary - woman gangraped by Six including minors arrests made after accused sell video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.