Posted On
date_range Updated On
date_range ഷവർമ്മ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ; യുവതി മരിച്ചു
ചെന്നൈ: ഷവർമ്മ കഴിച്ചതിനെ പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. ചെന്നൈയിലെ നുംബാലിൽ റസ്റ്ററന്റിൽ നിന്നും ഷവർമ്മ കഴിച്ച 22കാരിയായ സ്കൂൾ ടീച്ചർ ശ്വേതയാണ് മരിച്ചത്. ഒരാഴ്ച മുമ്പ് സഹോദരനൊപ്പം പോയപ്പോൾ ഇവർ ഷവർമ്മ കഴിച്ചിരുന്നു.
തുടർന്ന് വീട്ടിലെത്തി മീൻകറിയും കഴിച്ചു. രാത്രിയോടെ ഇവർക്ക് ഛർദ്ദി അനുഭവപ്പെടുകയായിരുന്നു. പിന്നീട് ബോധരഹിതയാവുകയും ചെയ്തു. ഉടൻ തന്നെ പോരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ചൊവ്വാഴ്ച സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റാൻലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മാർട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മരണത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.