സുപ്രീംകോടതി ഇടപെടൽ; ഡൽഹിയിലും അഞ്ച് സംസ്ഥാനങ്ങളിലും എസ്ഐആർ സമയപരിധി നീട്ടി

ന്യൂഡൽഹി: കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയിലെയും മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രപ്രദേശ്, തെലങ്കാന, നാഗാലാൻഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടർ പട്ടിക തീവ്ര പരിഷ്‍കരണത്തിന്റെ (എസ്.ഐ.ആർ) സമയക്രമം തെരഞ്ഞെടുപ്പ് കമീഷൻ നീട്ടി.

വോട്ടർമാർക്ക് പരാതിയും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി നീട്ടുന്ന കാര്യം പരിഗണിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി.

ഡൽഹിയിൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 25 ആയാണ് പരിഷ്‍കരിച്ചത്. പരാതികൾ ഡിസംബർ 15നകം തീർപ്പാക്കും. അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുന്നത് ഡിസംബർ 22 നാണ്.

മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രപ്രദേശ്, തെലങ്കാന, നാഗാലാൻഡ് എന്നിവിടങ്ങളിൽ നവംബർ 30 നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. ആന്ധ്രപ്രദേശിലും ഹരിയാനയിലും നവംബർ 20 വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം.

മഹാരാഷ്ട്രയിൽ നവംബർ 13 വരെയും നാഗാലാൻഡിൽ 25 വരെയും തെലങ്കാനയിൽ 26 വരെയുമാണ് പരാതി സമർപ്പിക്കാൻ അവസരം. അന്തിമ വോട്ടർ പട്ടിക ഡിസംബർ നാലിന് പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച ഡൽഹിയിലെ കരട് വോട്ടർ പട്ടികയിൽ 47.56 ലക്ഷം പേരെ ഒഴിവാക്കിയത് വിവാദമായിരുന്നു.

മ​ഹാ​രാ​ഷ്‍ട്ര​യി​ലെ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം ചോ​ദ്യംചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ര​ജിയിൽ കേ​ന്ദ്ര​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ​യ​ച്ചിരുന്നു.

മ​ഹാ​രാ​ഷ്‍ട്ര​യി​ൽ ആ​കെ​യു​ള്ള 97.9 ദ​ശ​ല​ക്ഷം വോ​ട്ട​ർ​മാ​രി​ൽ 20 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ പേ​രെ​യാ​ണ് ക​ര​ട് പ​ട്ടി​ക​യി​ൽ നി​ന്ന് വെ​ട്ടി​മാ​റ്റി​യ​ത്. പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് 12.2 ദ​ശ​ല​ക്ഷം പേ​രെ​യും ഒ​ഴി​വാ​ക്കി.

മും​ബൈ​യി​ലും പു​ണെ​യി​ലും ചി​ല വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന സ​മ​യ​ത്ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റി താ​മ​സി​ച്ച വോ​ട്ട​ർ​മാ​രെ​യും സ്ഥ​ല​ത്തി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് വെ​ട്ടി​മാ​റ്റി​യെ​ന്ന് ഹ​രജിയിൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ര​വി​ന്ദ് ദ​ത്താ​ർ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.