Posted On
date_range Updated On
date_range ഭർത്താവ് വിശ്വാസവഞ്ചന കാട്ടുന്നുവെന്ന്; ഹൈവേയിൽ വാഹനങ്ങൾ തടഞ്ഞിട്ട് ഭാര്യയുടെ പ്രതിഷേധം, 45 മിനുറ്റോളം ഗതാഗതക്കുരുക്ക്
ലഖ്നോ: ഭർത്താവ് വിശ്വാസവഞ്ചന കാട്ടുന്നുവെന്നാരോപിച്ച് ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞിട്ട് ഭാര്യയുടെ പ്രതിഷേധം. യു.പിയിലെ പ്രയാഗ് രാജ്-കാൺപൂർ ദേശീയപാതയിലാണ് സംഭവം. വാഹനങ്ങൾ തടഞ്ഞിട്ടതോടെ 45 മിനുറ്റോളം ഇവിടെ ഗതാഗതക്കുരുക്കുണ്ടായി.
ഏപ്രിൽ 20നായിരുന്നു സംഭവം. കൈകളിലും മുഖത്തും മുറിവേറ്റ പരിക്കുകളുമായി ഒരു സ്ത്രീ നെഹ്റു പാർക്കിന് സമീപം റോഡിൽ വാഹനങ്ങൾ തടഞ്ഞിടുകയായിരുന്നു. ഭർത്താവ് തന്നെ വഞ്ചിക്കുന്നുവെന്ന് പരാതിപ്പെട്ട ഇവർ പല വാഹനങ്ങളുടെയും ബോണറ്റിനു മുകളിൽ കയറിയിരിക്കുകയും ചെയ്തു. ഇതോടെ ഗതാഗതക്കുരുക്കായി.
പലരും വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ പൊലീസ് സ്ഥലത്തെത്തി. യുവതിയെ ഏറെ പണിപ്പെട്ടാണ് പൊലീസ് സ്ഥലത്തുനിന്ന് മാറ്റിയത്. തുടർന്ന് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.