പെൺകുഞ്ഞ്​ ജനിച്ച ശേഷം യുവതിക്ക്​ നേരെ സ്​ത്രീധന പീഡനം

പാട്യാല: പഞ്ചാബിലെ പാട്യാലയിൽ യുവതി​യെ സ്​ത്രീധന പീഡനത്തിനിരയാക്കുന്നതി​​​െൻറ വിഡിയോ  സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഭർതൃ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ്​ യുവതിയെ പീഡിപ്പിക്കുന്നത്​. പെൺകുട്ടിക്ക്​ ജൻമം നൽകി, സ്​ത്രീധനം നൽകയില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ്​ പീഡനം. കഴിഞ്ഞ ദിവസമാണ്​ സംഭവം നടന്നത്​. പൊലീസ്​ മൂന്നു പേർക്കെതിരെ കേസെടുത്തു. രണ്ടുപേരെ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. 

മീന കശ്യപ്​ എന്ന യുവതിക്കാണ്​ പീഡനം ഏറ്റത്​. ദൽജിത്​ സിങ്ങിനെയാണ്​ ഇവർ വിവാഹം ചെയ്​തിരുന്നത്​. പെൺകുഞ്ഞിന്​ ജൻമം നൽകിയതോ​െട ഇവരെ ഭർതൃകുടംബം അംഗീകരിച്ചില്ല. അതിനു ശേഷം സ്​ത്രീധനത്തി​​​െൻറ പേരിൽ ശല്യപ്പെടുത്താൻ തുടങ്ങി. അതോടെ മീനയും ദൽജിതും അകന്നു താമസിക്കാനും ആരംഭിച്ചു. അതിനിടെയാണ്​ ദൽജിതി​​​െൻറ സഹോദരനും സുഹൃത്തുക്കളും മീനയെ ക്രൂരമായി മർദ്ദിച്ചത്​. ഹോക്കിസ്​റ്റിക്കുകൾ ഉപയോഗിച്ചായിരുന്നു മർദനം.

കുടംബപ്രശ്​നങ്ങളെ കുറിച്ച്​ നേരത്തെ പരാതി നൽകിയിരുന്നെന്നും എന്നാൽ പൊലീസ്​ ശ്രദ്ധിച്ചില്ലെന്നും മീനയുടെ പിതാവ്​ പറഞ്ഞു. വിവാഹത്തിനു ശേഷം രണ്ട്​ വർഷം കഴിഞ്ഞാണ്​ പെൺകുഞ്ഞ്​ ജനിച്ചത്​. അതിനു ശേഷം ഏഴുലക്ഷം രൂപ സ്​ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി​െയന്നും പിതാവ്​ പറയുന്നു. പൊലീസ്​ കേസെടുത്തത്​ അന്വേഷണം തുടങ്ങിയിട്ടുണ്ട്​. 

Tags:    
News Summary - woman beaten up for dowry -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.