representative image
Posted On
date_range Updated On
date_range മോഷണക്കേസിൽ അറസ്റ്റ് ചെയ്ത യുവതി മരിച്ചു; കസ്റ്റഡി മർദ്ദനമെന്ന് ബന്ധുക്കൾ
ഹൈദരാബാദ്: തെലങ്കാനയിൽ 45കാരി പൊലീസ് കസ്റ്റഡിയിൽ മരിച്ചു. മോഷണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവതി പൊലീസ് മർദ്ദനത്തെ തുടർന്നാണ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.
മോഷണക്കേസുമായി ബന്ധപ്പെട്ടാണ് യേശമ്മയെയും മകനെയും ശനിയാഴ്ച അഡ്ഡാഗൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് യദാദ്രി ഡി.സി.പി പറഞ്ഞു.
സ്റ്റേഷനിൽ വെച്ച് യുവതി ബോധരഹിതയാകുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് െകാണ്ടുപോയെങ്കിലും മരിച്ചതായി ഡി.സി.പി പറഞ്ഞു.
എന്നാൽ പൊലീസ് ഒരു ദിവസം മുമ്പ് തന്നെ യുവതിയെ കസ്റ്റഡിയിൽ എടുത്തിരുന്നതായും മർദ്ദനത്തെ തുടർന്നാണ് അവർ മരിച്ചതെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.