പെൺകുഞ്ഞിന് ജന്മം നൽകിയതിന് യുവതിക്ക് പീഡനം; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

മുംബൈ: പെൺകുഞ്ഞിന് ജന്മം നൽകിയതിന്‍റെ പേരിൽ മുംബൈ സ്വദേശിനിയെ നിരന്തരമായി പീഡിപ്പിച്ചതിന് ഭാർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്ത് പൊലീസ്. ബണ്ഡൂപ് നിവാസിയായ 38കാരി സുമിതയാണ് പീഡനത്തിന് ഇരയായത്. 2020ലാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്.

തുടർന്ന് ഭർത്താവിൽ നിന്നും ബന്ധുക്കളിൽനിന്നും നിരന്തരം പരിഹാസങ്ങൾ കേൾക്കേണ്ടി വന്നതായി യുവതി പറഞ്ഞു. പരിഹാസം പിന്നീട് ആക്രമത്തിലേക്ക് വഴിമാറി. പെൺകുഞ്ഞിനെ ഇഷ്ടമല്ലാത്തതിനാൽ മകളുടെ ചെലവുകളൊന്നും ഭർത്താവ് വഹിച്ചില്ലെന്നും യുവതി ആരോപിച്ചു. സുമിതയുടെ രണ്ടാം വിവാഹമാണിത്. ആദ്യം വിവാഹം വേർപിരിഞ്ഞതിനെ ചൊല്ലിയും തന്നെ അധിക്ഷേപിക്കാറുണ്ടെന്ന് സുമിത പരാതിയിൽ പറഞ്ഞു.

2018ലായിരുന്നു രണ്ടാം വിവാഹം. 2019ൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. 2020ൽ പെൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് യുവതി വീട്ടിൽ ഒറ്റപ്പെട്ടത്

Tags:    
News Summary - Woman Alleges Domestic Abuse and Assault After Birthing Girl Child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.