ബലാത്സംഗ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല; അഭിഭാഷക തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

മഥുര: ബലാത്സംഗ പരാതിയിൽ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അഭിഭാഷക തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മഥുര പൊലീസ് സ്റ്റേഷനുമുന്നിലെത്തിയാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. നിയമ അധ്യാപകനും മറ്റ് മൂന്നുപേരും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

പെട്രോളോ ഡീസലോ ദേഹത്തൊഴിച്ച് യുവതി തീപ്പെട്ടിയുരക്കാൻ ശ്രമിച്ചെങ്കിലും രണ്ട് പൊലീസുകാർ ചേർന്ന് തടയുകയായിരുന്നുവെന്ന് മഥുര പൊലീസ് സൂപ്രണ്ട് പറഞ്ഞു. അഭിഭാഷകയുടെ പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്ന ആരോപണം പൊലീസ് നിഷേധിച്ചു.

നിയമ അധ്യാപകനും സുഹൃത്തുക്കൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസ് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വിശദീകരിച്ചു.

എന്നാൽ, തന്നെ മെഡിക്കൽ പരിശോധനക്ക് അയച്ചിട്ടില്ല, പരാതി നൽകിയിട്ടും കുറ്റവാളികൾക്ക് എതിരെ ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ല എന്നാണ് അഭിഭാഷകയുടെ പരാതി. 

Tags:    
News Summary - Woman advocate tries self-immolation over police 'inaction' on rape complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.