ലഹരി കലർത്തി പ്രസാദം നൽകി ക്ഷേത്ര പൂജാരി ബലാത്സംഗം ചെയ്തു; ദൃശ്യം പകർത്തി ബ്ലാക്ക്മെയിൽ

ജയ്പ്പൂർ: മയക്കുമരുന്ന് കലർത്തിയ പ്രസാദം നൽകി കാറിൽവെച്ച് ക്ഷേത്ര പൂജാരി ബലാത്സം​ഗം ചെയ്തതായി കോളജ് വിദ്യാർഥിനിയുടെ പരാതി. കാറിൽവെച്ച് പീഡിപ്പിക്കുന്നതിന്റെ ദൃശ്യം ഡ്രൈവർ പകർത്തുകയും ഇത് വെച്ച് ബ്ലാക്മെയിൽ ചെയ്ത് തുടരെ പീഡിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാൽ ക്ഷേത്ര പൂജാരി ബാബ ബാലക്നാഥിനെതിരെയാണ് ലക്ഷ്മൺ​ഗഢ് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാളും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപാൽ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ പോയപ്പോഴാണ് ഇരയായ പെൺകുട്ടി പൂജാരിയെ ആദ്യമായി കാണുന്നത്. രാജേഷ് എന്നയാളാണ് പെൺകുട്ടിക്ക് ബാബ ബാലക്നാഥിനെ പരിചയപ്പെടുത്തിയത്. പൂജാരി പെൺകുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ സമയമൊക്കെ പൂജാരി പെൺകുട്ടിക്ക് പ്രസാദം നൽകാറുണ്ടായിരുന്നു.

ഏപ്രിൽ 12ന് പെൺകുട്ടി ജുൻജുനു- ജയ്പൂർ ബൈപാസിലെ കോളജിൽ പരീക്ഷ എഴുതാൻ പോയി. പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ ബാബ ബാലക്‌നാഥ് കാണുകയും വീട്ടിലേക്ക് കാറിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. യാത്രാമധ്യേ, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുമെന്ന് പറഞ്ഞ് വണ്ടിയിൽ വച്ചിരുന്ന പ്രസാദം പൂജാരി പെൺകുട്ടിക്ക് നൽകി. ഇത് കഴിച്ചതോടെ താൻ ബോധരഹിതയായെന്ന് പെൺകുട്ടി പറഞ്ഞു.

തുടർന്ന് കാറിൽ വച്ച് പൂജാരി തന്നെ ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. പ്രസാദത്തിൽ കലർത്തിയ മയക്കുമരുന്നിന്റെ കാഠിന്യം മൂലം എതിർക്കാൻ കഴിഞ്ഞില്ല. സഹായത്തിനായി നിലവിളിക്കാൻ ശ്രമിച്ചപ്പോൾ പൂജാരി തന്റെ വായ പൊത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ബാലക്‌നാഥിൻ്റെ ഡ്രൈവർ യോഗേഷ് ബലാത്സംഗം വിഡിയോയിൽ പകർത്തി. ഈ വിഡിയോ പിന്നീട് ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ഉപകരണമായി ഉപയോഗിച്ചു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളും തുടരെ പീഡിപ്പിച്ചു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ധൈര്യം സംഭരിച്ച് സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗ് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി പൊലീസിനെ സമീപിച്ചതോടെ പ്രതികൾ പീഡനദൃശ്യത്തിന്റെ ഒരുഭാ​ഗം സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

``````````````````````

*ചേലക്കരയിൽ കോൺഗ്രസ് സഹായിച്ചാൽ പാലക്കാട് ഡി.എം.കെ സ്ഥാനാർഥിയെ പിൻവലിക്കും -പി.വി അൻവർ; ‘തക്കതായ 

Tags:    
News Summary - Rajasthan: Woman accuses temple priest of rape after offering drugged ‘prasad’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.