ഡൽഹിയിൽ 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിലെ സിവിൽ ലൈനിൽ 22 കാരിയെ റൂംമേറ്റ് ​കൊന്നു. സിവിൽ ലൈനിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ യുവതിയുടെ മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ പൊലീസ് ക​ണ്ടെത്തി. റാണി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. 36 കാരിയായ സ്വപ്ന എന്ന സ്ത്രീയാണ് പ്രതി.

​പൊലീസ് എത്തുന്നതിന് മുമ്പ് സ്വപ്ന മൃതദേഹത്തിനടുത്തുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ റാണിയുടെ മരണത്തെ കുറിച്ച് അറിഞ്ഞില്ലെന്നും ആ സമയം താൻ ടെറസിലായിരുന്നെന്നുമാണ് സ്വപ്ന നാട്ടുകാരോട് പറഞ്ഞത്.

പൊലീസെത്തി ചോദ്യം ചെയ്തതോടെ കൊലപാതകക്കുറ്റം സ്വപ്ന സമ്മതിക്കുകയായിരു​ന്നു. എന്തുകൊണ്ടാണ് കൊല നടത്തിയത് എന്നത് വ്യക്തമല്ല. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഡൽഹിയിൽ 16 കാരിയെ ആൺസുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് പുതിയ കൊലപാതകം. ഈ കൊലപാതകത്തിൽ 20 കാരനായ സാഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി തന്നെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കൊലപാതകം നടത്തിയത്. അതിൽ കുറ്റബോധമില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞിരുന്നു. 

Tags:    
News Summary - Woman, 22, killed by roommate in Delhi's Civil Lines; probe on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.