ജെ.ഡി.എസിന്റെ എൻ.ഡി.എ പ്രവേശനം: സി.പി.എമ്മിന് കുറച്ചുകൂടി മാന്യമായ ഭാഷയാകാം -ദേവഗൗഡ

ബംഗളൂരു: ജെ.ഡി.എസിന്റെ എൻ.ഡി.എ പ്രവേശനം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയായിരുന്നുവെന്ന പാർട്ടി നേതാവ് എച്ച്.ഡി. ദേവഗൗഡയുടെ പരാമർശം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇക്കാര്യം നിഷേധിച്ച് സി.പി.എം രംഗത്തെത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി അടക്കം രൂക്ഷമായ വിമർശനമാണ് ഇക്കാര്യത്തിൽ ദേവഗൗഡക്കെതിരെ ഉയർത്തിയത്.

കേരളത്തിൽ ജെ.ഡി.എസ് ഭരണപക്ഷമായ ഇടതുമുന്നണിക്കൊപ്പമാണെന്നും തങ്ങളുടെ എം.എൽ.എയായ മന്ത്രി കെ. കൃഷ്ണൻകുട്ടിയും എൻ.ഡി.എ പ്രവേശനത്തെ പിന്തുണച്ചുവെന്നുമാണ് ദേവഗൗഡ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞത്. അതിനിടെ, സി.പി.എമ്മിന് കുറച്ചുകൂടി മാന്യമായ ഭാഷ ഉപയോഗിച്ച് വിമർശിക്കാമെന്ന അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് ദേവഗൗഡ.

വിവാദമായതോടെ ദേവഗൗഡ പ്രസ്താവന തിരുത്തിയിരുന്നു. തന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി. ജെ.ഡി.എസും ബി.ജെ.പിയും തമ്മിലെ സഖ്യത്തെ കേരളത്തിലെ സി.പി.എം പിന്തുണച്ചുവെന്ന് താൻ പറഞ്ഞിട്ടില്ല. ജെ.ഡി.എസിന്റെ കേരള ഘടകം ഇടതുമുന്നണിയിൽ തുടരുകയാണ് എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും തന്റെ കമ്യൂണിസ്റ്റ് സുഹൃത്തുകൾ ഇത് മനസ്സിലാക്കണമെന്നും ഗൗഡ കുറിച്ചു.


Tags:    
News Summary - Wish CPI(M) chose words better JDS chief HD Deve Gowda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.