എക്കാലവും എൻ.ഡി.എയിൽ തുടരും -നിതീഷ് കുമാർ

പട്ന: എക്കാലവും എൻ.ഡി.എയിൽ തുടരുമെന്നും സംസ്ഥാനത്തെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഫെബ്രുവരി 10 ന് പുതിയ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് തേടുമെന്നും നിതീഷ് കുമാർ അറിയിച്ചു.

പ്രതിപക്ഷ സഖ്യത്തിന് മറ്റൊരു പേര് തെരഞ്ഞെടുക്കാൻ താൻ പറഞ്ഞിരുന്നെങ്കിലും അത് അംഗീംകരിച്ചില്ലെന്നും ഏത് പാർട്ടി എത്ര സീറ്റിൽ മത്സരിക്കുമെന്ന് ഇന്ന് വരെ അവർ തീരുമാനിച്ചിട്ടില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.

ബിഹാറിൽ ബി.ജെ.പി സഖ്യത്തോടൊപ്പം ചേർന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻപുണ്ടായിരുന്നിടത്ത് തിരിച്ചെത്തിയെന്നാണ് ജെ.ഡി.യു സ്ഥാപകൻ നിതീഷ് കുമാർ പറഞ്ഞത്. ഉണ്ടായിരുന്നയിടത്ത് തന്നെ തിരിച്ചെത്തിയെന്നും ഇനിയെങ്ങോട്ട് എന്ന ചോദ്യമില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു.

ഒമ്പതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. 2020ൽ ജെ.ഡി.യു-എൻ.ഡി.എ സഖ്യം അധികാരത്തിലെത്തിയപ്പോൾ എൻ.ഡി.എക്കൊപ്പമായിരുന്ന നിതീഷ് 2022ലാണ് ജെ.ഡി.യു-ആർ.ജെ.ഡി, കോൺ​ഗ്രസ്, ഇടത് പാർട്ടികൾ എന്നിവയുൾപ്പെടുന്ന മഹാ​ഗഡ്ബന്ധനൊപ്പം ചേരുന്നതും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതും. ഈ മഹാസഖ്യത്തെ ഉപേക്ഷിച്ചാണ് നിതീഷിന്റെ ഒടുവിലെ കൂറുമാറ്റം.

Tags:    
News Summary - Will remain in NDA fold forever now: Bihar CM Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.