ലക്നോ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട് പൊതുപരിപാടിക്കിടെ കേന്ദ്രആഭ്യന്തരമന്ത് രി രാജ് നാഥ് സിങ്ങിനെതിരെ പ്രതിഷേധം. സ്വന്തം മണ്ഡലമായ ലക്നോവിലെ ‘യുവ കുംഭ്’ പരിപാടിക്കിടെയാണ് മന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം ഉയർന്നത്.
രാജ്നാഥ് സിങ് സംസാരിക്കുന്നതിടെ സദസിൽ നിന്ന് ഒരുസംഘം എഴുന്നേറ്റ് നിന്ന് രാമക്ഷേത്രം നിർമിക്കുന്ന പാർട്ടിക്ക് മാത്രമേ വോട്ടുള്ളൂയെന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് രാജ്നാഥ് പ്രസംഗം നിർത്തി. സംഘാടകർ ഇടപെട്ട് സദസിലുള്ളവരെ സമാധാനിപ്പിച്ച് ഇരുത്തിപ്പിച്ചു. പിന്നീട് പ്രസംഗം തുടർന്നെങ്കിലും ദീർഘിപ്പിക്കാതെ പരിപാടി അവസാനിപ്പിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.