കർതാർപൂർ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സിദ്ദുവിന് അനുമതി

ന്യൂഡൽഹി: കർതാർപൂർ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ് ദുവിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ഇടനാഴി ഉദ്ഘാടനച്ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നല്‍കിയ ക ്ഷണം നവ്‌ജോത് സിങ് സിദ്ദു സ്വീകരിച്ചിരുന്നു. എന്നാൽ, അനുമതി തേടിയുള്ള കത്തിന് കേന്ദ്രം മറുപടി നൽകിയിരുന്നില് ല.

അനുമതി തേടിയുള്ള കത്തിന് കേന്ദ്രം മറുപടി നൽകിയില്ലെങ്കിൽ അനുമതി കൂടാതെതന്നെ സാധാരണ തീർഥാടകനായി താൻ പങ ്കെടുക്കുമെന്ന് സിദ്ദു പറഞ്ഞിരുന്നു. സർക്കാറിന് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ കർതാർപൂരിൽ പോവാതിരിക്കാൻ താൻ തയാറാണെന്നും സിദ്ദു പറഞ്ഞിരുന്നു. തുടർന്നാണ് അനുമതി നൽകിക്കൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തയച്ചത്.

മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും കർതാർപൂരിലേക്ക് പോകുന്നുണ്ട്. ഔദ്യോഗിക പ്രതിനിധികളായല്ലാതെ സിഖ് തീർഥാടകരായാണ് ഇരുവരുടെയും സന്ദർശനം.

നവംബർ ഒമ്പതിനാണ് കർതാർപൂർ ഇടനാഴി ഉദ്ഘാടന ചടങ്ങ്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് പാകിസ്താനിലെ കര്‍താര്‍പൂര്‍‍. കർതാർപൂർ ഗുരുദ്വാരയും ഇന്ത്യയിലെ സിഖ് പുണ്യസ്ഥലമായ ഗുരുദാസ്പൂരിലെ ഗുരുദ്വാരയും തമ്മിൽ ബന്ധിപ്പിച്ച് തീർഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന വഴിയാണ് കർതാർപൂർ ഇടനാഴി.

Tags:    
News Summary - Will go to Kartarpur even without permission if you don't reply -siddhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.