പുതിയ സഖ്യം രുപീകരിക്കും; അണ്ണാമലൈയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല -എ.ഐ.എ.ഡി.എം.കെ

ചെന്നൈ: പാർലമെന്റ് തെരഞ്ഞെടുപ്പിനായി പ്രത്യേക സഖ്യം രൂപീകരിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ. ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈയെ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പാർട്ടി മുതിർന്ന നേതാവ് കെ.പി മുനുസ്വാമി പറഞ്ഞു.

ബി.ജെ.പിയെ പോലൊരു വലിയ പാർട്ടിയോട് അതിന്റെ പ്രസിഡന്റിന്റെ മാറ്റാൻ എ.ഐ.ഡി.എം.കെ ആവശ്യപ്പെടുമോ എന്ന് ചോദിക്കുന്നതും പോലും ബാലിശമാണ്. ഞങ്ങൾ ഒരിക്കലും അത്തമൊരു തെറ്റ് ചെയ്യില്ലെന്നും മുനുസ്വാമി പറഞ്ഞു.

നേരത്തെ അണ്ണാ ഡി.എം.കെയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ ചില പ്രസ്താവനകളാണ് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം തകരാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി എ.ഐ.ഡി.എം.കെ തന്നെ രംഗത്തെത്തിയിരിക്കുന്നത്. 

Tags:    
News Summary - Will form new alliance, didn't ask for removal of BJP state chief: AIADMK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.