തന്നെ പുറത്താക്കാൻ കോൺഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു -മോദി

ഭോപ്പാൽ: പ്രധാനമന്ത്രി പദത്തിൽ നിന്ന് തന്നെ പുറത്താക്കാൻ കോൺഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് നരേന്ദ്ര മോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് വിദേശ രാജ്യങ്ങളല്ലെന്നും മോദി വ്യക്തമാക്കി. മധ്യപ്രദേശിലെ ഭോപ്പാലിൽ ബി.ജെ.പി സംഘടപ്പിച്ച റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഒരു സഖ്യം രൂപീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. അതിനാൽ വിദേശ സഖ്യങ്ങൾക്കുള്ള ശ്രമത്തിലാണ് അവർ. വിദേശ രാജ്യങ്ങളാണോ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതെന്ന് മോദി ചോദിച്ചു. അധികാരത്തിൽ നിന്ന് പുറത്തായതോടെ കോൺഗ്രസിന് സമനില തെറ്റിയെന്നും മോദി ആരോപിച്ചു.

മുത്തലാഖിനെ ഇസ് ലാമിക രാജ്യങ്ങൾ അംഗീകരിക്കുന്നില്ല. എന്നാൽ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണ് അവർ ശ്രമിക്കുന്നത്. ഇത്തരം രാഷ്ട്രീയം അവസാനിപ്പിക്കുകയാണ് ബി.ജെ.പിയുടെ ചുമതലയെന്നും മോദി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Will foreign countries now decide who will be India’s prime minister? -modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.