ജനിച്ചത് കോൺഗ്രസുകാരനായി: സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി– നവജോത് സിങ് സിദ്ദു
ന്യൂഡല്‍ഹി: ജനിച്ചത് കോൺഗസുകാരനായാണ്, ഇപ്പോൾ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കയാണെന്നും ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു. ഇത് തെൻറ ഘർവാപസിയാണ്. പഞ്ചാബിനെ വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് താൻ കോൺഗ്രസിൽ തിരിച്ചെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ സംസ്ഥാനത്തെ മറിച്ചു വിൽക്കുകയാണ്. അതിെൻറ വിശദാംശങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കും. ഒരു പാർട്ടിക്കെതിരെയും താൻ പരാർശമുന്നയിക്കുകയല്ല. ഗോതമ്പു കലവറയായ പഞ്ചാബ് ഇപ്പോൾ ദരിദ്രമായിക്കൊണ്ടിരിക്കയാണെന്നും പാർട്ടികളുടെ ഉദാസീനതയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടികൾ തമ്മിലുള്ള പോര് മൂലം സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതായി. ശരിയായ നയവും പദ്ധതിയുമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. ബി.ജെ.പി സിദ്ദുവിനെതിരെ പഞ്ചാബിൽ സഖ്യമുണ്ടായിരിക്കുന്നു. എന്നാൽ താൻ പഞ്ചാബിനെയാണ് ബി.ജെ.പിക്കെതിരെ നിർത്തുന്നതെന്നും സിദ്ദു പറഞ്ഞു.
പഞ്ചാബിൽ തനിക്കെതിരെ ഗൂഢാലോചന നടത്തുവരെ കുറിച്ച് എല്ലാവർക്കും അറിയാം. താൻ ഒരു യോദ്ധാവാണ്. പഞ്ചാബിന് വേണ്ടി പോരാടാൻ തയാറാണെന്നും മത്സരിച്ച് വിജയിക്കുമെന്നും സിദ്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പഞ്ചാബ് തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. നിലവിൽ സംസ്ഥാനത്തെ 55 ശതമാനം ജനസംഖ്യയും 18 വയസിനും 39 നും ഇടയിലുള്ള യുവജനങ്ങളാണ്. എന്നാൽ ഇവിടുത്തെ മയക്കുമരുന്നിെൻറ അമിതോപയോഗം യുവാക്കളെ നശിപ്പിച്ചുകൊണ്ടിരിക്കയാണ്. അത് തനിക്ക് അവഗണിക്കാൻ കഴിയില്ല. കോൺഗ്രസിൽ നിലകൊള്ളുന്നത് സത്യങ്ങൾ തുറന്നുപറയുന്നതിന് കൂടിയാണ്. പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെ തുടച്ചു നീക്കാൻ കോൺഗ്രസിന് കഴിയുമെന്നും സിദ്ദു പറഞ്ഞു.
പാർട്ടിയിൽ തിരിച്ചെത്തിയ സിദ്ദു അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിക്കും. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് സിദ്ദു കോണ്‍ഗ്രസിന്‍െറ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.