'ഭാര്യ പെണ്ണല്ല': വിവാഹമോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ച് ഭർത്താവ്

ന്യൂഡൽഹി: ഭാര്യ പെണ്ണല്ലെന്നും ആയതിനാൽ വിവാഹമോചനത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഭർത്താവ് സുപ്രീംകോടതിയിൽ.

മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം തന്റെ ഭാര്യ സ്ത്രീയല്ലെന്നും താൻ വഞ്ചിക്കപ്പെട്ടുവെന്നുമുള്ളതിനാൽ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടാണ് ഭർത്താവ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഭർത്താവിന്റെ ഹരജിയിൽ യുവതിയോട് സുപ്രീം കോടതി വിശദീകരണം തേടി. കഴിഞ്ഞ വർഷം ജൂലൈ 29 ലെ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് നൽകിയ ഹരജിയിൽ മറുപടി നൽകാൻ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളും എം.എം സുന്ദ്രേഷും വെള്ളിയാഴ്ച യുവതിയോട് ആവശ്യപ്പെട്ടു. നാലാഴ്ചക്കകം മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വഞ്ചനാക്കുറ്റം സ്ഥാപിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഹൈകോടതി ഭർത്താവിന്റെ ഹരജി തള്ളിയിരുന്നു. തുടർന്നാണ് പരമോന്നത കോടതിയെ സമീപിച്ചത്.

2016ലാണ് ഇരുവരും വിവാഹിതരാകുന്നത്. ആദ്യ ദിവസങ്ങൾ ആർത്തവ ദിവസങ്ങങളാണെന്ന് പറഞ്ഞ് ഭാര്യ വീട്ടിലേക്ക് മടങ്ങിയതായി ഹരജിക്കാരൻ പറയുന്നു. പിന്നീടുള്ള വൈദ്യ പരിശോധനയിൽ ഭാര്യക്ക് ശസ്ത്രക്രിയ നിർദേശിച്ചതായും എന്നാൽ, ശസ്ത്രക്രിയക്കു ശേഷവും ഗർഭധാരണത്തിനുള്ള സാധ്യത അസാധ്യമാണെന്ന് ഡോക്ടർ പറഞ്ഞതായി ഹരജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടർന്ന് വിവാഹ ബന്ധം ആവശ്യപ്പെട്ടെങ്കിലും ഭാര്യാപിതാവ് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും യുവാവ് പറയുന്നു. 

Tags:    
News Summary - "Wife's Not Female": Man Approaches Supreme Court For Divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.