ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ശക്തമായ ഡി.എം.കെ സഖ്യത്തെ പരാജയപ്പെടുത്താൻ പുതിയ നീക്കവുമായി ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യം. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തെ(ടി.വി.കെ) എൻ.ഡി.എയിലെത്തിച്ചാൽ ഡി.എം.കെയുടെ പതനം ഉറപ്പുവരുത്താനാവുമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
ഇതിന്റെ ഭാഗമായി വിജയുമായി ചർച്ച നടത്തുന്നതിന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാണിനെയാണ് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പവൻ കല്യാൺ വിജയുമായി പ്രാഥമിക ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.
വിജയ് തന്റെ മുഖ്യ രാഷ്ട്രീയ എതിരാളിയായി പ്രഖ്യാപിച്ച ഡി.എം.കെയെ ഇപ്പോഴത്തെ നിലയിൽ പരാജയപ്പെടുത്താനാവില്ലെന്നും ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യത്തോടൊപ്പം ചേർന്നാൽ ഇത് സാധ്യമാവുമെന്നുമാണ് പവൻ കല്യാൺ അറിയിച്ചത്. മാത്രമല്ല, എൻ.ഡി.എയുമായി ധാരണയുണ്ടാക്കുന്നപക്ഷം ലഭ്യമാവുന്ന നേട്ടങ്ങളും അദ്ദേഹം ബോധ്യപ്പെടുത്തി. വിജയ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തതിനു ശേഷം സഖ്യത്തിലെ സീറ്റ് വിഭജനം നടത്തിയാൽ മതിയെന്നാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.