എയർപോർട്ടിൽ നിന്നും
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടയിൽ 52,000-ലധികം ഇന്ത്യക്കാർ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തി. ഹ്രസ്വകാല വിസയിൽ എത്തിയവരും ട്രാൻസിറ്റ് യാത്രക്കാരുമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയവരിലേറെയും എന്ന് വിദേശ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിനായി വിവിധ രാജ്യങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.
പശ്ചിമേഷ്യയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും പ്രാദേശിക അധികാരികളുടെ നിർദേശങ്ങൾ സ്വീകരിക്കണം. ഇന്ത്യൻ എംബസികളോ കോൺസുലേറ്റുകളോ പുറപ്പെടുവിക്കുന്ന യാത്രാ മുന്നറിയിപ്പുകളും കർശനമായി പാലിക്കണം.
വിമാന സർവിസുകൾ ലഭ്യമല്ലാത്ത രാജ്യങ്ങളിലുള്ളവർ, തൊട്ടടുത്തുള്ള വിമാന സൗകര്യങ്ങളെക്കുറിച്ചറിയാൻ ബന്ധപ്പെട്ട എംബസിയുമായോ കോൺസുലേറ്റുമായോ അടിയന്തരമായി ബന്ധപ്പെടണം. മടങ്ങിയവരിൽ 32107 പേർ ഇന്ത്യൻ വിമാനങ്ങളിലാണ് എത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ വിമാന സർവിസുകൾ നടത്താൻ പദ്ധതിയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.