ബി.ജെ.പിയിൽ ചേർന്ന്​ കോൺഗ്രസ്​ ​നേതാവി​െൻറ ഭാര്യ: മണിക്കൂറുകൾക്കകം തീരുമാനം മാറ്റി

ഹൈദരാബാദ്​: തെലങ്കാനയിൽ ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസ്​ നേതാവി​​​​െൻറ ഭാര്യ മണിക്കൂറുകൾക്കകം തീരുമാനം പിൻവലിച്ച്​ കോൺഗ്രസിലെത്തി. സാമൂഹ്യ പ്രവർത്തകയും കോൺഗ്രസ്​ നേതാവ്​ സി. ദാമോദർ രാജനരസിംഹയുടെ ഭാര്യയുമായ പത്​മിനി റെഡ്​ഢിയാണ്​ ബി.ജെ.പിയിൽ ചേരുകയും മണിക്കൂറുകൾക്കം തീരുമാനം മാറ്റുകയും ചെയ്​തത്​.

വ്യാഴാഴ്​ച രാവിലെയാണ്​ പത്​മിനി റെഡ്​ഢി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.ലക്ഷ്​മണനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചത്​. എന്നാൽ രാത്രിയോടെ അവർ ആ തീരുമാനത്തിൽ നിന്നും പിൻമാറുകയായിരുന്നു. കോൺഗ്രസ്​ പ്രവർത്തകരെ ത​​​​െൻറ തീരുമാനം വിഷമിപ്പിച്ചുവെന്നും അതിനാൽ പാർട്ടിയിലേക്ക്​ തന്നെ മടങ്ങുകയാണെന്നും പത്​മിനി അറിയിച്ചു.

പത്​മിനി സ്വന്തം താൽപര്യപ്രകാരം പാർട്ടിയിൽ ചേരുകയും പിന്നീട്​ കോൺഗ്രസിലേക്ക്​ മടങ്ങുന്നതായി അറിയിച്ചതായു​ം അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കുന്നുവെന്നും ബി.ജെ.പി വക്താവ്​ കൃഷ്​ണ സാഗർ റാവു പറഞ്ഞു.
പത്​മിനി മേദക്​ കേന്ദ്രീകരിച്ച്​ സാമൂഹിക പ്രവർത്തനം നടത്തിവരികയാണ്​. ഇവരുടെ ഭർത്താവ്​ രാജനരസിംഹ അവിഭക്ത ആന്ധ്രാപ്രദേശിലെ എ.കിരൺ റെഡ്​ഢി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു.

Tags:    
News Summary - Wife of Senior Congress Leader Joins BJP in Telangana, Withdraws Move Within Hours- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.