ഭാര്യക്ക് നടുവേദന; 90000 രൂപയുടെ മോപഡ് വാങ്ങി നൽകി യാചകൻ

ഭോപാൽ: ഭാര്യയെ ചേർത്തു നിർത്തുന്നവരാണ് നല്ല ഭർത്താവ്. ഭാര്യയുടെ പ്രശ്നങ്ങൾ മനസിലാക്കി തന്റെ ജീവിത സമ്പാദ്യം മുഴുവൻ അതിന്റെ പരിഹാരത്തിനായി ചെലവഴിക്കാൻ ഒരു ഭർത്താവ് തീരുമാനിച്ചാൽ അദ്ദേഹത്തെ സ്നേഹ സമ്പന്നനായ ഭർത്താവ് എന്നു വിളിക്കാം.

മധ്യപ്രദേശിൽ ഒരു യാചകനാണ് സ്​േനഹ സമ്പന്നനായ, ഭാര്യയെ ചേർത്തു നിർത്തുന്ന ഭർത്താവാണ് താനെന്ന് തെളിയിച്ചത്. നടുവേദനയുള്ള ഭാര്യക്ക് വേണ്ടി മോപഡ് മോട്ടർസൈക്കിൾ വാങ്ങിയാണ് യാചകനായ സന്തോഷ് കുമാർ സാഹു ഇല്ലായ്മകൾക്കിടയിലും ഭാര്യയെ ചേർത്ത് പിടിച്ചത്. 

കാലിന് വയ്യാത്തതിനാൽ നടക്കാൻ സാധിക്കാത്ത സന്തോഷ് കുമാർ സാഹു യാചിച്ചാണ് ജീവിക്കുന്നത്. മൂന്ന് ചക്രമുള്ള സൈക്കിളിൽ സാഹുവിനെ ഇരുത്തി ഭാര്യ മുന്നി ഉന്തിക്കൊണ്ട് പോകാറായിരുന്നു. എന്നാൽ പിന്നീട് ഭാര്യ നിരന്തരമായി നടുവേദനയാണെന്ന് പറയാൻ തുടങ്ങിയതോടെയാണ് പ്രശ്ന പരിഹാരമായി മോപഡ് വാങ്ങാൻ തീരുമാനിച്ചതെന്ന് സാഹു പറയുന്നു.

90000 രൂപയാണ് വാഹനത്തിന്റെ വില. നാലു വർഷത്തെ ​തന്റെ സമ്പാദ്യമാണിതെന്ന് സാഹു പറഞ്ഞു. മുഴുവൻ തുകയും നൽകിയാണ് വാഹനം സ്വന്തമാക്കിയത്. സാഹുവും ഭാര്യയും മോപഡിൽ യാത്ര ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Tags:    
News Summary - Wife has back pain; Beggar buys a moped worth Rs 90,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.