ഹിമാചൽ പ്രദേശ് സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുക്കുമെന്ന് പ്രതിഭ സിങ്

ഷിംല: ഹിമാചൽപ്രദേശിലെ സുഖ്‍വീന്ദർ സിങ് സുഖുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ വീരഭദ്ര സിങ്. ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുക്കുമെന്ന് അവർ അറിയിച്ചു.

നിയുക്ത ഹിമാചൽ മുഖ്യമന്ത്രി സുഖുവുമായി പ്രതിഭ വീരഭദ്ര സിങ്ങ് കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ പ്രാഥമിക ചുമതല സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുക്കുകയെന്നതാണെന്ന് പ്രതിഭ പറഞ്ഞു.താൻ എന്തിന് ചടങ്ങിൽ നിന്നും വിട്ടുനിൽക്കണമെന്ന് അവർ ചോദിച്ചു. തീർച്ചയായും ഞാൻ പോകും. അ​ത് എന്റെ പ്രാഥമിക കർത്തവ്യമാണെന്ന് അവർ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുമായി തെരഞ്ഞെടുക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് സുഖ്‍വീന്ദർ സിങ് സുഖു പ്രതികരിച്ചു. ഗാന്ധി കുടുംബത്തോടും കോൺഗ്രസിനോടുമാണ് ഈ സമയത്ത് നന്ദിയറിയിക്കാനുള്ളത്. രാഷ്ട്രീയപ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ വിലക്കാതിരുന്ന തന്റെ അമ്മയോട് എപ്പോഴും കടപ്പാടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച ഉച്ചക്ക് ഒന്നരക്കാണ് ഹിമാചൽപ്രദേശിൽ സത്യപ്രതിജ്ഞ നടക്കുന്നത്. സുഖ്‍വീന്ദർ സിങ് സുഖുവിനൊപ്പം ഉപമുഖ്യമന്ത്രിയായി മുകേഷ് സിങ് അഗ്നിഹോത്രിയും ചുമതലയേൽക്കും.

Tags:    
News Summary - "Why Won't I Attend?": Congress' Pratibha Singh On Himachal Oath Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.