കർഷകർ വരുമെന്ന് അറിഞ്ഞിട്ടും ചെ​ങ്കോട്ടയുടെ കവാടങ്ങൾ തുറന്നിട്ടതാരാണ്​ -ബി.ജെ.പി മുൻ നേതാവ് യശ്വന്ത് സിൻഹ

ന്യൂഡൽഹി: ട്രാക്ടർ റാലിക്കിടെ കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിച്ച സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് ബി.ജെ.പി മുൻ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന​ യശ്വന്ത്​ സിൻഹ. ചെങ്കോട്ടയുടെ കവാടങ്ങൾ അടച്ചിട്ടാൽ കർഷകർ അങ്ങോട്ട് പ്രവേശിക്കില്ലായിരുന്നു. പക്ഷേ കർഷകർ റാലിയുമായി എത്തുമെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് 26ന് അത് തുറന്നുവെച്ചു എന്നും അദ്ദേഹം ചോദിച്ചു.

ചെങ്കോട്ടയുടെ ശക്തമായ കവാടങ്ങൾ തുറന്നിടാതിരുന്നാൽ അവിടെ ആർക്കും കയറാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ട്രാക്ടർ പരേഡിനിടെയുണ്ടായ ആക്രമ സംഭവത്തിൽ ആരാണ് കൂടുതൽ പ്രയോജനം നേടിയതെന്നും അദ്ദേഹം ചോദിച്ചു.

'കവാടങ്ങൾ തുറന്നിടാതിരുന്നാൽ ചെങ്കോട്ടയിലേക്കുള്ള പ്രവേശനം എളുപ്പമല്ലെന്ന് എല്ലാവർക്കും അറിയാം. എന്തുകൊണ്ടാണ് അവ ജനുവരി 26ന് തുറന്നിട്ടത്. ഇന്നലത്തെ അക്രമത്തിൽ ആരാണ് കൂടുതൽ പ്രയോജനം നേടിയത്' - അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.