മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

എസ്.ഐ.ആർ: തെരഞ്ഞെടുപ്പ് കമീഷനെതിരെ കോൺഗ്രസ്

പട്ന: 12 സംസ്ഥാനങ്ങളിൽകൂടി എസ്.ഐ.ആർ നടപ്പാക്കുന്ന തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. ബിഹാറിൽ എസ്.ഐ.ആർ നടപ്പാക്കിയപ്പോൾ കോൺഗ്രസ് ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ എന്തുകൊണ്ട് കമീഷൻ പരിഗണിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.

രണ്ടാം ഘട്ടത്തിൽ എസ്.ഐ.ആർ നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് പൊതു മാർഗനിർദേശങ്ങൾ നൽകാൻ കമീഷൻ തയാറാകണം. ബിഹാറിൽ എസ്.ഐ.ആർ നടപ്പാക്കിയപ്പോൾ തങ്ങളെ കമീഷൻ കേട്ടില്ല. ഒടുവിൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടിവന്നു. കമീഷന്റെ വി​ശ്വാസ്യത നഷ്ടമായി. 2003ലെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കുമോ എസ്​.ഐ.ആർ നടപ്പിലാക്കുക എന്ന് കമീഷൻ വ്യക്തമാക്കണമെന്നും പവൻ ഖേര ആവശ്യപ്പെട്ടു.

Tags:    
News Summary - Why the rush for SIR in other States, ask Opposition parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.