'എന്തുകൊണ്ട് അംബേദ്കറിന്റെ ചിത്രം പറ്റില്ല'; കെജ്രിവാളിനെ പരിഹസിച്ച് മനീഷ് തിവാരി

ന്യൂഡൽഹി: സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ ഹിന്ദു ദൈവങ്ങളുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് എം.പി മനീഷ് തിവാരി. എന്ത് കൊണ്ട് പുതിയ കറൻസി നോട്ടുകളിൽ ഡോ. ബാബാസാഹിബ് അംബേദ്കറിന്റെ ചിത്രം വെച്ചുകൂടെന്ന് അദ്ദേഹം ചോദിച്ചു.

അഹിംസ, ഭരണഘടനാവാദം, സമത്വവാദം എന്നിവക്കായി ഗാന്ധിജിയെ പോലെ അംബേദ്കറും പ്രവർത്തിച്ചതിനാൽ കറൻസി നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ അടുത്ത് അംബേദ്കറുടെ ചിത്രം വെക്കുമ്പോളാണ് പൂർണതയിലെത്തുകയെന്ന് തിവാരി പറഞ്ഞു.

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ദുരിതത്തിലാണെന്ന് പറഞ്ഞാണ് കറൻസി നോട്ടിൽ ദൈവങ്ങളുടെ ചിത്രം വെക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കെജ്രിവാൾ ആവശ്യപ്പെട്ടത്.

"സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നമ്മൾ ഏറെ പ്രയത്നിക്കേണ്ടതുണ്ട്. എന്നാൽ അതിനോടൊപ്പം തന്നെ നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണം"- കെജ്രിവാൾ പറഞ്ഞു. കറൻസി നോട്ടിലെ ഗാന്ധിജിയുടെ ചിത്രം അതേപടി നിലനിർത്തി മറുവശത്ത് ഗണേശ ഭഗവാന്‍റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉൾപ്പെടുത്തിയാൽ രാജ്യത്തിന് മുഴുവൻ അതിന്‍റെ അനുഗ്രഹം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Why not Ambedkar’s': Manish Tewari against Kejriwal’s currency notes remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.