റീലുകൾ കണ്ടാൽ നിങ്ങൾക്ക് ഡോക്ടറോ എൻജിനീയറോ ആവാനാവില്ല; റീൽസിൽ യുവാക്കൾക്ക് മുന്നറിയിപ്പുമായി ഉവൈസി

ന്യൂഡൽഹി: യുവാക്കളുടെ റീൽസ് ഭ്രമത്തിൽ മുന്നറിയിപ്പുമായി എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. അത് ആളുകളുടെ തലച്ചോർ തകർക്കാനെ ഉപകരിക്കുവെന്നും ഉവൈസി പറഞ്ഞു. വോട്ടർപട്ടിക പുതുക്കലിലും ​ഉവൈസി വിമർശിച്ചു. റീൽസ് കാണുന്നതിന് പകരം യുവാക്കൾ പത്രം വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റീലുകളിൽ സമയം കളയുകയാണെങ്കിൽ നിങ്ങൾക്ക് ഡോക്ടറോ എൻജിനീയറോ ശാസ്ത്രജ്ഞരോ ആകാൻ സാധിക്കില്ല. റീലുകൾ നിങ്ങളുടെ ബുദ്ധിയെ നശിപ്പിക്കുകയോയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ വോട്ടർപട്ടിക പുതുക്കലിന്റെ പേരിൽ എന്താണ് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വോട്ടർപട്ടിക പുതുക്കാനായി ബി.എൽ.ഒ ഓഫീസർമാരെത്തുമ്പോൾ റീൽ കണ്ടിരുന്നാൽ അവരുടെ ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകുമെന്നും ഉവൈസി ചോദിച്ചു.

വോട്ടർപട്ടിക പുതുക്കാനെത്തുന്ന ബൂത്ത് ലെവൽ ഓഫീസർമാരോട് നിങ്ങൾ ബംഗ്ലാദേശി, നേപ്പാൾ, മ്യാൻമാർ പൗരൻമാരെ കണ്ടെത്തിയോയെന്ന് ചോദിക്കണമെന്നും ഉവൈസി യുവാക്കളോട് ആവശ്യപ്പെട്ടു.

നേരത്തെ ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീന്‍ (എ​.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല ബാഗ്ചി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് ഹർജി തള്ളിയത്. ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീന്‍റെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുപതി നരസിംഹ മുരാരിയെന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പാർട്ടിയുടെ ഭരണഘടന മതേതര കാഴ്ചപ്പാടുകൾക്ക് എതിരാണെന്നും, മുസ്ലിം മത വിഭാഗത്തിന്റെ ഉന്നമനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. അതിനാൽ ജനപ്രാതിനിധ്യ നിയമത്തിലെ 29 എ വകുപ്പ് പ്രകാരം പാർട്ടിക്ക് അംഗീകാരം നൽകാൻ കഴിയില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഇത് തള്ളിയാണ് കോടതിയുടെ വിധി പുറത്ത് വന്നത്.

Tags:    
News Summary - Why Asaduddin Owaisi warned youth against getting addicted to reels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.