വിവാഹത്തിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ എന്തിന്​ വൈകി; സർക്കാറിനെതിരെ വിമർശനവുമായി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിൽ ഡൽഹി സർക്കാറിനെ വിമർശിച്ച്​ ഹൈകോടതി. വിവാഹങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ വൈകിയെന്നാണ്​ കോടതിയുടെ വിമർശനം. വിവാഹത്തിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ 18 ദിവസം വരെ എന്തിന്​ കാത്തിരുന്നുവെന്ന്​ സർക്കാറിനോട്​ കോടതി ചോദിച്ചു.

ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചതിന്​ ശേഷമാണ്​ നിങ്ങൾ ഉറക്കത്തിൽ നിന്നും ഉണർന്നത്​. എന്തിനാണ്​ വിവാഹത്തിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ 18 ദിവസം കാത്തിരുന്നത്​. ഇക്കാലയളവിൽ എത്രപേർ കോവിഡ്​ ബാധിച്ച്​ മരിച്ചുവെന്നും കോടതി ചോദിച്ചു. നിയമലംഘനങ്ങൾ നടക്കുന്നതിനാൽ മുഖാവരണം ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും പിഴ ഈടാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്​.

വകഴിഞ്ഞ ദിവസമാണ്​ ഡൽഹിയിൽ കോവിഡ്​ ബാധിച്ച്​ ഏറ്റവുമധികം ആളുകൾ മരിച്ചത്​. 131 പേരാണ്​ കോവിഡ്​ മൂലം കഴിഞ്ഞദിവസം മരിച്ചത്​. ഡൽഹിയിലെ കോവിഡ്​ രോഗികളുടെ എണ്ണം അഞ്ച്​ ലക്ഷം കടക്കുകയും ചെയ്​തിരുന്നു. ഡൽഹിയിലേക്ക്​ കൂടുതൽ ആരോഗ്യപ്രവർത്തകരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിക്കുകയും ചെയ്​തു.

Tags:    
News Summary - Why 18 days’ wait in restricting weddings: Delhi HC raps Kejriwal govt over Covid spike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.