മലിനീകരണം: സുപ്രീം കോടതി നാളെ വാദം കേൾക്കും

ന്യൂഡൽഹി: ഒരാഴ്​ചയായി തുടരുന്ന ഡൽഹിയിലെ വായുമലിനീകരണ പ്രശ്​നങ്ങളെ കുറിച്ച്​ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി നാളെ വാദം കേൾക്കും. പൊടിപടലങ്ങളും പുകയും നിറഞ്ഞ അന്തരീക്ഷം കണ്ണുകൾക്ക്​നീറ്റലുണ്ടാക്കുകയും ശ്വാസതടസത്തിനിടയാക്കുകയും ചെയ്​തിരുന്നു. ഡൽഹിിയിലെ ജനങ്ങൾ അക്ഷരാർഥത്തിൽ ശ്വാസംമുട്ടുന്ന അവസ്​ഥയിലാണ്​.

ഇന്നലെ അരവിന്ദ്​ കെജ്​രിവാളി​​െൻറനേതൃത്വത്തിൽ മന്ത്രിസഭാ യോഗം കൂടി മലിനീകരണ തോത്​ നിയന്ത്രിക്കാനായി തീരുമാനങ്ങൾ കൈകൊണ്ടിരുന്നു.
ബുധനാഴ്​ച വരെ സ്​കൂളുകൾക്ക്​ അവധി നൽകി. വാഹനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തുകയും നിർമാണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അഞ്ചു ദിവസത്തേക്ക്​ നിരോധിക്കുകയും ചെയ്​തിട്ടുണ്ട്​.
പത്തു ദിവസത്തേക്ക്​  ബദാർപൂർ താപനിലയം അടച്ചിടുകയും ഡീസൽ ജനറേറ്ററുകൾ നിരോധിക്കുകയും ചെയ്​തിട്ടുണ്ട്​.

ഡൽഹിയിൽ മലിനീകരണ തോത്​ വർധിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയവർക്കെതിരെ കേന്ദ്രസർക്കാറും ഡൽഹി സർക്കാറും പിഴ ചുമത്തും.
മലനീകരണത്തിനെതിരെ നടപടിക്ക്​ വൈകയതിന്​ ദേശീയ ഹരിത ട്രൈബ്യൂണൽ കേന്ദ്ര–ഡൽഹി സർക്കാറുകളോട്​​ വിശദീകരണം തേടി.

Tags:    
News Summary - Who Caused 'Gas Chamber Delhi'? Supreme Court To Hear Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.