വെള്ള ഷർട്ട്, കറുത്ത പാന്റ്, കറുത്ത ടൈ: നിയമ ഇന്റേണികൾക്ക് ഏകീകൃത യൂനിഫോം

ന്യൂഡൽഹി: നിയമ ഇന്റേണികൾക്ക് നഗരത്തിലെ കോടതികളിലാകെ ഏകീകരിച്ച ഡ്രസ് കോഡുകൾ പ്രഖ്യാപിച്ച് ഡൽഹി ഹൈകോടതി. വെള്ള ഷർട്ടും കറുത്ത പാന്റും കറുത്ത ടൈയുമാണ് യൂനിഫോം. ഏത് കോടതിക്ക് മുമ്പാകെ ഹാജരാകുന്ന അഭിഭാഷകരായാലും നിർദേശിച്ച യൂനിഫോമി​നൊപ്പം വെളുത്ത ബാന്റും ധരിക്കണമെന്ന് കോടതി വ്യക്തമാക്കി.

​വെളുത്ത ഷർട്ട്, കറുത്ത പാന്റ്, അഭിഭാഷകരുടെ കറുത്ത കുപ്പായത്തോടൊപ്പം വെളുത്ത ബാന്റ് എന്നിവയാണ് അഭിഭാഷകരുടെ യൂനിഫോം. സിറ്റി സിവിൽ കോടതി മുതൽ സുപ്രീംകോടതി വരെ ഏത് കോതിയിൽ ഹാജരാകുന്ന അഭിഭാഷകരായായലും യൂനിഫോമി​നൊപ്പം വെളുത്ത ബാൻഡ് ധരിക്കണം. ഇന്റേൺസിന് ഡൽഹി ബാർ കൗൺസിൽ നിർദേശിച്ച വെള്ള ഷർട്ട്, കറുത്ത പാന്റ്, കറുത്ത ടൈ എന്നിവ ധരിച്ച് കോടതിയിൽ പ്രവേശിക്കാം. -ജസ്റ്റിസ് പ്രതിഭ എം.സിങ് പറഞ്ഞു.

ഷഹ്ദാര ബാർ അസോസിയേഷൻ ഇന്റേൺസിനായി പുറത്തിറക്കിയ വെളുത്ത ഷർട്ട്, കറുത്ത ട്രൗസർ, നീല കോട്ട് എന്ന ഡ്രസ് കോഡിനെതിരെ രണ്ടാം വർഷ നിയമ വിദ്യാർഥി ഹാർദിക് കപൂർ 2022 നവംബറിൽ നൽകിയ ഹരജിയിലാണ് തീരുമാനം.

2022 ഡിസംബർ ഒന്നിന് സർക്കുലർ നടപ്പാക്കുന്നത് ഹൈകോടതി തടഞ്ഞിരുന്നു. ബാർ കൗൺസിൽ ഓഫ് ഡൽഹി, ബാർ കൗൺസിൽ ഓഫ് ഇന്ത്യ, മറ്റ് എല്ലാ ബാർ അസോസിയേഷനുകൾ എന്നിവയുടെ യോഗം ഡിസംബർ 12ന് ചേരണമെന്നും അതിൽ പുതിയ യൂനിഫോം നിർദേശിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 

Tags:    
News Summary - White shirt, black pants and tie: Delhi high court fixes uniform for law interns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.