Posted On
date_range Updated On
date_range മോദിയെ പരിഹസിച്ച് യെച്ചൂരി
ന്യൂഡൽഹി: ജനരോഷം ഭയന്ന് സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തിലേക്ക് ഒരു പ്രധാന മന്ത്രിക്ക് പോകാൻ സാധിക്കാതിരുന്നത് മുമ്പ് എപ്പോഴാണ് -ചോദിക്കുന്നത് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭംമൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അസമിൽ നടക്കുന്ന പരിപാടികളിൽ സംബന്ധിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
ആളിപ്പടരുന്ന ജനരോഷം മൂലം രണ്ടുതവണയാണ് മോദിക്ക് അസം യാത്ര റദ്ദാക്കേണ്ടി വന്നതെന്ന് യെച്ചൂരി ട്വിറ്ററിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.