തെരഞ്ഞെടുപ്പ്​ സ്വതന്ത്രമായി നടത്താൻ എന്ത്​ നടപടി സ്വീകരിച്ചു; ത്രിപുര സർക്കാറിനോട്​ ചോദ്യവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​ സ്വതന്ത്രമായി നടത്താൻ എന്ത്​ നടപടി സ്വീകരിച്ചുവെന്ന ചോദ്യം ത്രിപുര സർക്കാറിനോട്​ ഉന്നയിച്ച്​ സുപ്രീംകോടതി. തൃണമൂൽ കോൺഗ്രസ്​ നൽകിയ ഹരജി പരിഗണിക്കു​േമ്പാഴാണ്​ സുപ്രീംകോടതിയുടെ ചോദ്യം. ജസ്റ്റിസ്​ ഡി.വൈ.ചന്ദ്രചൂഢ്​, എ.എസ്​.ബോപ്പണ എന്നിവരാണ്​ ഹരജി പരിഗണിച്ചത്​.

തെരഞ്ഞെടുപ്പ്​ നടത്തിപ്പിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന്​ ഉച്ചക്കകം വിശദീകരിക്കാനും ​സുപ്രീംകോടതി ത്രിപുര സർക്കാറിനോട്​ നിർദേശിച്ചു. നേതാക്കൻമാർ അക്രമിക്കപ്പെടുന്നുവെന്നും തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്താൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ചായിരുന്ന തൃണമൂൽ കോൺഗ്രസിന്‍റെ ഹരജി.

ഒക്​ടോബർ 22നാണ്​ ത്രിപുരയിൽ തെരഞ്ഞെടുപ്പ്​ വിജ്ഞാപനം നിലവിൽ വന്നത്​. നവംബർ 25നാണ്​ 13 മുൻസിപ്പൽ കൗൺസിലുകളിലേക്കും ആറ്​ നഗര പഞ്ചായത്തുകൾക്കുമുള്ള തെരഞ്ഞെടുപ്പ്​. 

Tags:    
News Summary - What are you doing to ensure fair civic body polls, SC asks Tripura govt amid BJP-TMC row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.